---
title: "പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട സേവനങ്ങളെ ബാധിക്കാത്ത രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി"
english_title: "Payyannur Taluk Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34029/Payyannur Taluk Hospital"
published_at: "2022-03-26T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ec0be496d5_Picsart_22-03-26_12-58-21-444.jpg"
keywords: []
---

# പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട സേവനങ്ങളെ ബാധിക്കാത്ത രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

> **Lead Summary:** പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട സേവനങ്ങളെ ബാധിക്കാത്ത രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

## Article Content

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട സേവനങ്ങളെ ബാധിക്കാത്ത രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

104 കോടി രൂപ ചിലവിൽ ആർദ്രം മിഷന്റ ഭാഗമായി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തിയാണ് നിർമാണം. താലൂക്ക് ആശുപത്രിയലെ കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് സെർവ്വീസ് ലൈൻ, ട്രെഞ്ച് വർക്ക്  പ്ലംബിംഗ്, ഇലക്ട്രിക്കൽ, സീവേജ് ലൈൻ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

നിലവിലുള്ള ഒ.പി, ഐ.പി. ഓപ്പറേഷൻ തിയേറ്റർ ബ്ലോക്ക്കൾ പൂർണ്ണമായും , മറ്റുള്ള വിഭാഗങ്ങൾ ഭാഗികമായും പ്രവർത്തനം തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.

ഈ സാഹചര്യത്തിലാണ് പൊതുജനങ്ങൾക്കുണ്ടാവാനിടയുള്ള പ്രയാസങ്ങൾ കൂടി കണക്കിലെടുത്ത് വിധത്തിലുള്ള താൽക്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ശനിയാഴ്ച മുതൽ മെയ് 26 വരെ രണ്ട് മാസക്കാലത്തേക്കാണ് താൽക്കാലിക ക്രമീകരണങ്ങൾ .

KHRWS പേവാർഡിന്റെ രണ്ട് നിലകളിലായി കാഷ്വാലിറ്റി, ഡ്രെസ്റ്റിംഗ് റൂം , നിരീക്ഷണ മുറികൾ, ലാബ് എന്നിവ പ്രവർത്തിക്കുന്നതാണ്. 26/03/2022 ശനിയാഴ്ച മുതൽ സ്പെഷ്യാലിറ്റി ഒ.പികൾ പയ്യന്നൂർ താലൂക്ക് ആശുപത്രിക്ക് സമീപത്ത് തന്നെയുള്ള ശ്രദ്ധ ആശുപത്രിയിലായി പ്രവർത്തിക്കും.

ഗൈനക്കോളജി, സർജജറി വിഭാഗം ഒ.പികൾ ശ്രദ്ധ ഹോസ്പിറ്റലിലായി ക്രമീകരിച്ചിട്ടുള്ള ഇടങ്ങളിലും, ഗൈനക്കോളജി, എമർജൻസി സിസേറിയൻ ഉൾപ്പെടെ കിടത്തിച്ചികിൽസ ആവശ്യമായി വരുന്ന രോഗികൾക്ക് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഡയാലിസിസ്, വിമുക്തി ഡീ അഡിക്ഷൻ സെന്റർ, ഫാർമസി ,ACR ലാബ്,എക്സ് റേ, ദന്തരോഗ വിഭാഗം, കുട്ടികൾക്കുള്ള രോഗപ്രതിരോധ കുത്തിവയ്പ്, കോവിഡ് വാക്സിനേഷൻ, പാലിയേറ്റീവ് ഒ.പി, മാനസിക ആരോഗ്യ ക്ലിനിക്ക് ,CDMRP എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ നിലവിലുള്ളത് പോലെ തുടരുന്നതാണെന്നും നഗരസഭാ ചെയർ പേഴ്സൺ അറിയിച്ചു. മേൽ ക്രമീകരണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34029/Payyannur Taluk Hospital)